മലയാള വിഭാഗത്തിലേയ്ക്ക് സ്വാഗതം

2013 ല്‍ ഹൈറേഞ്ചിന്‍റെ കവാടഭൂമിയായ പെരുവന്താനത്ത് സെന്‍റ് ആന്‍റണീസ് കോളേജ് ആരംഭിച്ചതോടൊപ്പം മലയാളവിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന വിഭാഗങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭാഷാപഠനത്തിനുവേണ്ടി വളരെ മികച്ച രീതിയില്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിഭാഗം  നയിക്കുന്നു. ഇപ്പോള്‍ പി അനുരാഗ്  മലയാളവിഭാഗത്തിന്‍റെ മേധാവിയായി സേവനമനുഷ്ഠിക്കുന്നു.

ദര്‍ശനം

ആശയവിനിമയത്തിനപ്പുറം സമൂഹത്തിന്‍റെ തനിമയും, സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്ക്കാരം കൂടിയാണ് മാതൃഭാഷ. നന്മയും മധുരവും ചേര്‍ന്ന അമ്മ മലയാളത്തെ അടുത്തറിഞ്ഞ് മൂല്യബോധമുള്ള പുത്തന്‍ തലമുറയെ സൃഷ്ടിക്കുക.

ദൗത്യം

അക്ഷരങ്ങളില്‍ നിന്നും പദങ്ങളിലേയ്ക്കും പദങ്ങളില്‍ നിന്നും വാക്യത്തിലേയ്ക്കും ഭാഷ വളരുന്നു. ഭാഷയുടെ വെളിച്ചവും തെളിച്ചവും ശക്തിയുമാണ്. നമ്മെ മുന്നോട്ടു നയിക്കുന്നത്. സാമൂഹിക ജീവിതത്തില്‍ മനുഷ്യനെ ബന്ധിപ്പിക്കുന്ന ചരടാണ് ഭാഷ. സാഹിത്യചിന്തകളിലൂടെയും, വായനയിലൂടെയും വിദ്യാര്‍ത്ഥികളില്‍ ഭാഷയോടുള്ള താല്‍പ്പര്യം വളര്‍ത്തുക.

Department of Malayalam

Whatsapp