വായനദിനാചരണം – 2021
സെന്റ് ആന്റണീസ് കോളേജ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് വിഭാഗങ്ങളും സംയുക്തമായി കണ്ട് ഈ വര്‍ഷത്തെ വായനാദിനാചരണം സംഘടിപ്പിച്ചത് 2021 ജൂണ്‍ 19 ന് രാവിലെ 11.30 ന് ഓണ്‍ലൈന്‍ ആയി (ഗൂഗിള്‍ മീറ്റ്) സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബോബി കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയര്മാന് ശ്രീ. ബെന്നി പുതുപ്പറമ്പില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍, തൃശ്ശൂര്‍ മോഡല്‍ ബോയിസ് ഹയര്‍സെക്കന്ററി സ്കൂള്‍ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ. മഞ്ജുള മുഖ്യപ്രഭാഷണം നടത്തി. മലയാളവിഭാഗം മേധാവി ശ്രീ. ബേസില്‍. പി. എന്‍. സ്വാഗതവും, ഇംഗ്ലീഷ് വകുപ്പ് മോധാവി ശ്രീമതി അഞ്ജലി ആര് നായര്‍ നന്ദിയും രേഖപ്പെടുത്തി.
ഓണാഘോഷം 2021
സെന്റ് ആന്റണീസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന രീതിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി വ്യത്യസ്തമാര്‍ന്ന രീതിയില്‍ ഓണപ്പാട്ട്, ഓണസന്ദേശം, പേരിടു സമ്മാനകൂട നിറയ്ക്കല്‍, ഓണ്‍ലൈന്‍ വടംവലി എന്നിവ സംഘടിപ്പിച്ചു.
കഥകളി കേരളത്തിന്റെ തനതു ക്ലാസ്സിക്കല്‍ കല – ഓണ്‍ലൈന്‍ വെബിനാര്‍
സെന്റ് ആന്റണീസ് കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബി. എ. ഇംഗ്ലീഷ്, ബി. എസ്. സി. മാത്തമാറ്റിക്സ്, രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ വെബിനാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ബോബി. കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയര്മാന് ശ്രീ. ബെന്നി പുതുപ്പറമ്പില്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വ കലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. അരുണ്‍കുമാര്‍ കഥകളി കേരളത്തിന്റെ തനതു ക്ലാസ്സിക്കല്‍ കല എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മലയാളവിഭാഗം മേധാവി ശ്രീ. ബേസില്‍. പി. എന്‍. സ്വാഗതവും, ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി അഞ്ജലി ആര് നായര്‍ പ്രഭാഷകനെ പരിചയപ്പെടുത്തലും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷാന്റിമോള്‍ എസ്. നന്ദിയും രേഖപ്പെടുത്തി.
അസോസ്സിയേഷന് ഉദ്ഘാടനം പെഗാസസ് 2021
സെന്റ് ആന്റണീസ് കോളേജ് മലയാളം, ഇംഗ്ലീഷ് വകുപ്പുകളുടെ അസോസ്സിയേഷന് പ്രോഗ്രാം ‘പെഗാസസ് 2021’ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. ബോബി കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കോളേജ് ചെയര്മാന് ശ്രീ. ബെന്നി പുതുപ്പറമ്പില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കാസര്‍ഗോഡ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീമതി പാര്‍വ്വതി. പി. ചന്ദ്രന്, ഇംഗ്ലീഷ് ഭാഷ വിഷയ വിദഗ്ധന്‍ ശ്രീ. ഹാരി. സി. ജോസഫ് എന്നിവര്‍ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വകുപ്പ് മേധാവി അഞ്ജലി ആര്. നായര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷാന്റിമോള്‍ എസ്. നന്ദിയും രേഖപ്പെടുത്തി.